ടെലിവിഷൻ സീറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി നാരായണി ശാസ്ത്രി. പാര്‍ട്ടികളില്‍ മദ്യം വാങ്ങാനായി ഒരു ബജറ്റുണ്ടാകുമായിരുന്നുവെന്നും, ഇപ്പോള്‍ മയക്കുമരുന്നിന് വേണ്ടിയാണ് ബജറ്റ് മാറ്റിവയ്ക്കുന്നതെന്നും നായരായണി ശാസ്ത്രി പറയുന്നു.പാട്ടും ഡാൻസുമൊന്നും അല്ല ഇപ്പോള്‍ പാർട്ടികളിലെന്നും കൊക്കെയ്‌നും എംഡിഎംഎയും എല്ലാം ഉപയോഗിക്കുന്നുണ്ടെന്നും നാരായണി ശാസ്ത്രി കൂട്ടിച്ചേർത്തു. സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു നാരായണി ശാസ്ത്രിയുടെ വെളിപ്പെടുത്താല്‍.
“നേരത്തെ പാര്‍ട്ടികളില്‍ മദ്യം വാങ്ങാനായി ഒരു ബജറ്റുണ്ടാകുമായിരുന്നു. ഇപ്പോള്‍ മയക്കുമരുന്നിനാണ് ബജറ്റ് മാറ്റിവെക്കുന്നത്. അത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ട് വര്‍ഷങ്ങളായി ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകാറില്ല. കാരണം ഇപ്പോള്‍ പാര്‍ട്ടികളില്‍ പാട്ടും ഡാന്‍സുമൊന്നുമല്ല. വേറെ പലതുമാണ് നടക്കുന്നത്. കൊക്കെയ്‌നും എംഡിഎംഎയും സാധാരണയാണ്.” നാരായണി ശാസ്ത്രി പറയുന്നു.
“എല്ലാവര്‍ക്കും അറിയാം എല്ലാവരും എപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നത്. നടന് അഭിനയിക്കാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ ഞങ്ങളുടെ ഷൂട്ട് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നാല് മണിക്കൂര്‍ കാത്തു നിന്നിട്ടുണ്ട്. ആ നടന് നേരെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയാകും. അതൊക്കെ ഒരുപാട് സംഭവിച്ചിട്ടുണ്ട്. ഞാനും ജീവിതത്തില്‍ എല്ലാം ചെയ്തിട്ടുണ്ട്. അത് പക്ഷെ പരീക്ഷണം എന്ന നിലയിലായിരുന്നു. എന്താണ് നമുക്ക് സംഭവിക്കുക എന്ന് അറിയാനായിരുന്നു.” നാരായണി ശാസ്ത്രി കൂട്ടിച്ചേർത്തു.

















