ലഹരിമരുന്ന് കൈവശം വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സൈബറിടങ്ങളില്‍ വൈറലായിരുന്നു.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ എക്‌സൈസിനെ വെല്ലുവിളിച്ച് എംഡിഎംഎ പാക്കറ്റുമായായിരുന്നു യുവാവ് എത്തിയത്. വീഡിയോ വൈറലായതോടെ യുവാവിനെ വീട്ടിലെത്തി പൊക്കിയിരിക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍. മിസ്റ്റര്‍ ബുദ്ധന്‍ എന്നാണ് ഇയാളുടെ അക്കൗണ്ടിന്റെ പേര്.
കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ വിഷ്ണവുവാണ് ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി എക്‌സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. ലഹരിമരുന്ന് പരസ്യമായി പ്രദര്‍ശിപ്പിച്ചും, ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധവുമായിരുന്നു ഇയാളുടെ വെല്ലുവിളി.

















