പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ഇ ഡി പരിശോധനയ്ക്കിടെ കേന്ദ്ര ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും അക്രമാസക്തമായി നേരിട്ട കേസില്‍ സി.പി.എം നേതാവ് ഐ.പി.ബിനുവും സംഘവും വന്‍ നിയമക്കുരുക്കിലേക്ക്. കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രധാന പ്രതികളായ ജീവന്‍, നന്ദു, ഷൈജു എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
വധശ്രമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസില്‍ പ്രതികള്‍ക്ക് ഉടനെയൊന്നും ജയില്‍മോചനമുണ്ടാകില്ലെന്ന സൂചനയാണ് കോടതിയുടെ ഈ കര്‍ശന നിലപാട് വ്യക്തമാക്കുന്നത്.
എക്സാലോജിക് – സി.എം.ആര്‍.എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സംഘം വന്‍ സുരക്ഷാ സന്നാഹങ്ങളോടെ പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധന പൂര്‍ത്തിയാക്കി മടങ്ങാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ പുറത്ത് തടിച്ചുകൂടിയ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. മുന്‍ കൗണ്‍സിലര്‍ കൂടിയായ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലുള്ള വന്‍ സംഘം ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമാസക്തമായി പാഞ്ഞടുത്തതോടെയാണ് തലസ്ഥാന നഗരിയെ നടുക്കിയ സംഘര്‍ഷം അരങ്ങേറിയത്.
കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ വഴിയില്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കാനും അവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താനും ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. റോഡില്‍ കിടന്ന കല്ലുകളും വലിയ മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ ഡി സംഘത്തിന്റെ വാഹനങ്ങളുടെ ചില്ലുകള്‍ പ്രതികള്‍ അടിച്ചുതകര്‍ത്തു. ഉദ്യോഗസ്ഥരുടെ ജീവന് തന്നെ ഭീഷണിയായ രീതിയില്‍ നടന്ന ഈ വന്‍ അക്രമസംഭവത്തില്‍ വധശ്രമം (കജഇ 307), ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത ജാമ്യമില്ലാ വകുപ്പുകളാണ് മ്യൂസിയം പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് നേരെ പരസ്യമായി നടന്ന ഈ അക്രമത്തെ അതീവ ഗൗരവത്തോടെയാണ് കോടതി വീക്ഷിച്ചത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ജനക്കൂട്ടത്തെ ഇളക്കിവിട്ട് നടത്തിയ അക്രമത്തില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന നിലപാടിലാണ് കോടതി. പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും, സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇത് കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങള്‍ കോടതി പൂര്‍ണ്ണമായി അംഗീകരിച്ചു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണവും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയും പുരോഗമിക്കുകയാണെന്നും മ്യൂസിയം പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും മാധ്യമ ദൃശ്യങ്ങളും പരിശോധിച്ചാണ് കൂടുതല്‍ പ്രതികളെ തിരിച്ചറിയുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പുറത്തുവിട്ടാല്‍ അത് കൃത്യമായ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്ക് ഇനി ആശ്വാസത്തിനായി ജില്ലാ സെഷന്‍സ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കേണ്ടി വരും. എന്നാല്‍ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസ് ആയതിനാലും പൊതുമുതല്‍ നശിപ്പിച്ചതിന് വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലും ഉന്നത കോടതികളില്‍ നിന്നും പ്രതികള്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രമുഖ നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ നടന്ന ഈ അക്രമസംഭവത്തില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഗൂഢാലോചനയും പങ്കാളിത്തവും ഉണ്ടെന്ന ആക്ഷേപം തുടക്കം മുതലേ ശക്തമാണ്. ഇ ഡി പരിശോധനയ്ക്കെതിരെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത നേതാക്കള്‍ തന്നെയാണ് പ്രതികളെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. കേസില്‍ കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീളുമെന്ന ഭയവും പാര്‍ട്ടി കേന്ദ്രങ്ങളിലുണ്ട്.
യു.ഡി.എഫ് അധികാരത്തില്‍ വന്നതിന് പിന്നാലെ പഴയ കേസുകളിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നതിനിടയിലാണ് ഈ പുതിയ തിരിച്ചടി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഭരണമാറ്റം കാരണം ഇനി സാധിക്കില്ലെന്നത് പ്രതികളെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. പോലീസ് ശക്തമായ തെളിവുകളോടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത് എന്നതും ബിനുവിനും സംഘത്തിനും തിരിച്ചടിയായി.
യു.ഡി.എഫ് അധികാരത്തില്‍ വന്നതിന് പിന്നാലെ പഴയ കേസുകളിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നതിനിടയിലാണ് ഈ പുതിയ തിരിച്ചടി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഭരണമാറ്റം കാരണം ഇനി സാധിക്കില്ലെന്നത് പ്രതികളെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. പോലീസ് ശക്തമായ തെളിവുകളോടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത് എന്നതും ബിനുവിനും സംഘത്തിനും തിരിച്ചടിയായി.
പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ നടന്ന ഗുണ്ടായിസത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ഈ കോടതി വിധിയിലൂടെ തങ്ങള്‍ക്ക് കഴിഞ്ഞതായി പുതിയ യു.ഡി.എഫ് ഭരണപക്ഷം അവകാശപ്പെടുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന സി.പി.എം വാദങ്ങളുടെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ കേസിന്റെ സുതാര്യമായ അന്വേഷണം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

















