ഹരിതകർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം ജീവനുള്ള പെരുമ്പാമ്പിനെയും കെട്ടിപ്പൂട്ടി വെച്ച നിലയില്‍ കണ്ടെത്തി.കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. മാലിന്യച്ചാക്കിന്റെ കെട്ടഴിക്കുന്നതിനിടെയാണ് പാമ്പ് പുറത്തേക്ക് ചാടിയത്.

കഴിഞ്ഞ ശനിയാഴ്ച വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച്‌ അട്ടിവെച്ചിരുന്ന മാലിന്യങ്ങള്‍ക്കിടയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഒരു ചാക്കിലിട്ട് കമ്പികൊണ്ട് മുറുക്കി കെട്ടിയ ശേഷം, വീണ്ടും മറ്റൊരു ചാക്കിലാക്കിയാണ് പാമ്പിനെ മാലിന്യക്കവറുകള്‍ക്കൊപ്പം ഉപേക്ഷിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെടാതെ ഹരിതകർമസേനാംഗങ്ങള്‍ ബിന്നിലേക്ക് മാറ്റുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് ചാക്ക് അഴിച്ചു പരിശോധിച്ചപ്പോഴാണ് പാമ്പ് പുറത്തേക്ക് ചാടിയത്. “നാട്ടുകാർ എന്തിനാണ് ഞങ്ങളോട് ഇത്രയും വലിയ ദ്രോഹം ചെയ്യുന്നത്?” എന്ന് കടുത്ത നിരാശയോടെ ഹരിതകർമസേനാംഗങ്ങള്‍ ചോദിക്കുന്നു.സംഭവത്തില്‍ കൊയിലാണ്ടി നഗരസഭാ സെക്രട്ടറിക്ക് സേനാംഗങ്ങള്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഹരിതകർമസേനാംഗങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തില്‍ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടിയെടുക്കാനാണ് നഗരസഭ അധികൃതരുടെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക