നമുക്ക് ഭീതി ഉയര്‍ത്തുന്ന പാമ്ബുകള്‍ ലോകമെമ്ബാടുമുള്ള നിരവധി ആളുകള്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളാണ്. അടുത്തിടെ, ഒരു ചെറിയ പെണ്‍കുട്ടി തന്റെ തോളില്‍ കൂറ്റന്‍ കറുത്ത പാമ്ബിനെ ഉയര്‍ത്തി കളിക്കുന്ന വീഡിയോ വൈറലായിരുന്നു. പെണ്‍കുട്ടി, വണ്ണമുള്ള പാമ്ബിനെ അവളുടെ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നതും പാമ്ബ് ശാന്തനായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
പാമ്ബിനെ ഓമനിച്ചു കൊണ്ട് നടക്കുന്ന അരിയാന എന്ന ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും സുപരിചിതയാണ്. സ്നേക്ക് മാസ്റ്ററെക്‌സോട്ടിക് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ ഓമന മൃഗങ്ങളായ പാമ്ബിന്റെ വീഡിയോകള്‍ അവള്‍ പങ്കു വയ്ക്കാറുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ (@nsakemasterexotics) 400,000-ത്തിലധികം ഫോളോവേഴ്സ്സാണ് അരിയാനയ്ക്ക് ഉള്ളത്. അരിയാനയുടെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ ‘ജസ്റ്റ് എ ഗേള്‍ ആന്‍ഡ് ഹേര്‍ പാഷന്‍ ഫോര്‍ സ്നേക്സ്’ എന്നാണ് കുറിച്ചിരിക്കുന്നത്.

















