സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടുന്ന പല വീഡിയോകളും നമ്മെ നിരന്തരം ചില കാര്യങ്ങള്‍ ഓർമ്മപ്പെടുത്തുന്നവ കൂടിയാണ്. കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ വളരെ ഏറെ പേരുടെ ശ്രദ്ധനേടി. ബാ പെയിന്‍ ബാ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.
വീഡിയോയില്‍ തന്‍റെ നവജാത ശിശുവിനൊപ്പം തൊട്ടില്‍ കിടക്കുന്ന ഒരു അമ്മയെ കാണാം. കുഞ്ഞ് ഉറങ്ങിയെന്ന് കണ്ട അമ്മ തൊട്ടിലില്‍ നിന്നും എഴുനേല്‍ക്കുകയും കുട്ടിയുടെ തുണി തെട്ടില്‍ ശരിയായ വിധത്തില്‍ ക്രമാകരിക്കുകയും ചെയ്യുന്നതിനിടെയാണ് ഇഴഞ്ഞെത്തിയ ആ അപകടം കണ്ടത്. തുറന്നിട്ട ഒരു വാതിലിന് സമീപത്തായിരുന്നു കുഞ്ഞിനെ കിടത്തിയ തൊട്ടില്‍ കെട്ടിയിരുന്നത്. അമ്മ തൊട്ടിലില്‍ നിന്നും പതുക്കെ എഴുന്നേറ്റ് തുണിത്തൊട്ടില്‍ ശരിയാക്കുന്നതിനിടെയാണ് വാതില്‍ കടന്ന് തൊട്ടിലിന് സമീപത്തെത്തിയ പെരുമ്ബാമ്ബിനെ കണ്ടത്.
ഉടന്‍ തന്നെ ഇവർ നിലവിളിച്ച് കൊണ്ട് കുഞ്ഞിനെ തൊട്ടിലില്‍ നിന്നും വാരിയെടുത്ത് അകത്തേക്ക് ഒടുന്നതും വീഡിയോയില്‍ കാണാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ വീഡിയോ വൈറലാകുകയും 20 ലക്ഷത്തിലധികം ആളുകള്‍ കാണുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു. ഈ സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല.

















