ആദ്യം കണ്ടപ്പോള്‍ തോന്നിയത് വേരുകള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതെന്ന് സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ കണ്‍മുൻപില്‍ കണ്ടത് പെരുമ്പാമ്പിൻ കൂട്ടത്തെ. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് അസാധാരണമായ നിലയില്‍ പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എത്തിയ നാട്ടുകാരാണ് വിചിത്ര സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. വേരുകളാണോയെന്ന സംശയം സമീപത്തേക്ക് ഒരു കല്ല് പതിച്ചതോടെ മാറി.

ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. സമീപത്തായി കല്ല് വീണതോടെ പാമ്പുകളെല്ലാം തന്നെ സമീപത്തെ പാറക്കെട്ടിലേക്ക് കയറിപോവുകയായിരുന്നു. പെരുമ്പാമ്പുകള്‍ കൂട്ടമായി വിശ്രമിക്കുന്ന അപൂർവ കാഴ്ചയാണ് നാട്ടുകാർ കണ്ടത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഭീതിയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപ മേഖലയില്‍ ആടുകളേയും പശുക്കളേയും വളർത്തുന്ന സാധാരണക്കാർ നിരവധിയുള്ള സ്ഥലമാണ്. പെരുമ്പാമ്പുകള്‍ തങ്ങളുടെ വളർത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാരുള്ളത്. വനമേഖലയോട് ചേർന്നുള്ള ക്ഷേത്രത്തിലേക്ക് എത്താനും ഭീതിയുണ്ടെന്നാണ് പ്രദേശവാസികള്‍ പ്രതികരിക്കുന്നത്.സംഭവം മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പെരുമ്പാമ്പുകള്‍ ആക്രമണകാരികളെല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നല്‍കിയത്. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പുകളെയാണ് മേഖലയില്‍ കണ്ടത്. വലുപ്പം ഏറയെുണ്ടെങ്കിലും ഇവയ്ക്ക് വിഷമില്ല. ഇരയെ ചുറ്റി വരിഞ്ഞുമുറുക്കി കൊന്ന ശേഷം ആഹാരമാക്കുന്നതാണ് ഇവയുടെ രീതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക