പുല്ലാനിക്കാട് മേലേതില്‍ പാലത്തിന് സമീപം പുഴയോട് ചേർന്നുള്ള പറമ്പില്‍ നിന്ന് കൂറ്റനൊരു മലമ്പാമ്പിനെ പിടികൂടി.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടു കൂടി പ്രദേശവാസികളാണ് നായയെ വിഴുങ്ങാൻ ശ്രമിക്കുന്ന നിലയില്‍ മലമ്പാമ്പിനെ കണ്ടത്.
നാട്ടുകാർ ഉടൻ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.വനപാലകർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മലമ്പാമ്പ് നായയെ ഉപേക്ഷിച്ചെങ്കിലും അതിനോടകം തന്നെ നായ ചത്തിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വടക്കാഞ്ചേരി ഫോറസ്റ്റ് സെക്ഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പാമ്പിനെ വലയിലാക്കിയത്. പിടികൂടിയ പാമ്പിനെ ഉള്‍വനത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















