നിരവധി തവണ പത്ത് വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണം നേരിടുന്ന അദ്ധ്യാപികയെ, വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയത് വിദ്യാര്‍ത്ഥിയുടെ സഹോദരിയായിരുന്നു എന്ന് വിചാരണയ്ക്കിടെ കോടതിയില്‍ വെളിപ്പെടുത്തി.ഡെബോറ ഫ്രാങ്ക്‌ലിന്‍ എന്ന 65 കാരി ഈ വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ മൂടിക്കെട്ടി മണിക്കൂറുകളോളം തന്റെ കിടക്കയില്‍ കിടത്തുകയും, ലൈംഗിക ഉത്തേജനത്തിനായി തൂവലുകള്‍ കൊണ്ട് തലോടുകയും ആയിരുന്നു പതിവ്. ഏകദേശം ഒരു വര്‍ഷക്കാലത്തോളം ഈ പീഢന പരമ്പര തുടര്‍ന്നു.
1991 നും 1995 നും നടന്ന, 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയോട് അശ്ലീലചുവയോടെ പെരുമാറിയ എട്ട് ആരോപണങ്ങളാണ് ഇവര്‍ നേരിടുന്നത്. ഇപ്പോള്‍ പ്രായം 40 കളിലുള്ള ഇരയെ അയാള്‍ക്ക് ഒമ്പത് വയസ്സുള്ളപ്പോഴായിരുന്നു ഡെബോറ ഫ്രാക്ലിന്‍ കണ്ടുമുട്ടിയത്. ആദ്യം, ഡെബോറ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ ചേര്‍ന്ന ഇയാളുടെ പ്രൈവറ്റ് ട്യൂട്ടറായി മാറുകയായിരുന്നു ഡെബോറ. അന്ന് ഏകദേശം 30 വയസ്സുണ്ടായിരുന്ന ഡെബോറയുമായി താന്‍ പ്രേമത്തിലാണെന്ന് വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നുവെന്നും നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അയാള്‍ കോടതിയില്‍ അറിയിച്ചു.
ഇയാളുടെ സഹോദരി ഇന്നലെയായിരുന്നു സെയിന്റ് ആല്‍ബന്‍സ് ക്രൗണ്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത്. ഒരിക്കല്‍, തന്റെ സഹോദരനോടൊപ്പം ഒരു പുതപ്പിനടിയില്‍ ഇവര്‍ ഇരിക്കുന്നത് കണ്ടതായി സഹോദരി കോടതിയില്‍ വെളിപ്പെടുത്തി. ഈ ആരോപണങ്ങള്‍ എല്ലാം തന്നെ ഡെബോറ നിഷേധിച്ചിട്ടുണ്ട്. വിചാരണ തുടരുകയാണ്.

















