നെയ്യാറില്‍ വീണ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ വിദ്യാർഥി വെള്ളത്തില്‍ മുങ്ങി മരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസില്‍ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ്‌ രാജ് (14) ആണ് മരിച്ചത്.അരുമാനൂർ എംവി ഹയർ സെക്കൻഡറി സ് കൂള്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവില്‍ കുളിക്കാൻ എത്തിയ മൂന്ന് കൂട്ടുകാരെ വിളിക്കാൻ എത്തിയതായിരുന്നു അമിതേഷ് എന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയില്‍ ചെരുപ്പില്‍ പറ്റിയ ചെളി കഴുകാൻ കടവിന് സമീപം ഇറങ്ങി. കഴുകുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തില്‍ വീണു. ഇതെടുക്കാൻ വെള്ളത്തില്‍ ഇറങ്ങിയ അമിതേഷ് ചെരുപ്പ് എടുത്തശേഷം തിരിച്ച്‌ നീന്തു ന്നതിനിടയില്‍ വെള്ളത്തില്‍ താഴ്ന്ന് പോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുകണ്ട് നിന്ന സുഹൃത്തുക്കളില്‍ രണ്ടുപേർ വെള്ളത്തില്‍ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് പൂവാർ പൊലീസും നെയ്യാറ്റിൻകര, പൂവാർ ഫയർഫോഴ്സും തിരുവനന്തപുരം സ്കൂബാ ടീമും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം സംഭവസ്ഥലത്ത് നിന്നും 50 മീറ്റർ ദൂരെ മാറി വെള്ളത്തില്‍ 10 മീറ്ററോളം താഴ്ന്ന നിലയില്‍ ലഭിച്ചത്.പൂവാർ പൊലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക