ഡല്‍ഹി ജന്തർ മന്തറിലെ കോക്റോച്ച്‌ ജനതാ പാർട്ടി (CJP) പ്രക്ഷോഭത്തിനിടെ പരിക്കേല്‍ക്കുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇൻസ്റ്റാഗ്രാം സ്റ്റോറിയെച്ചൊല്ലി വിവാദത്തിലാവുകയും ചെയ്ത സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് സോണിയ സെഹ്‌റാവതിനെച്ചൊല്ലി ചർച്ചകള്‍ സജീവമാകുന്നു.ജൂലൈ 20-ന് നടന്ന് ‘സൻസദ് ചലോ’ മാർച്ചിനിടെ ക്രമസമാധാന പരിപാലന ചുമതലയുണ്ടായിരുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) സംഘത്തിലെ ഉദ്യോഗസ്ഥയായിരുന്നു സോണിയ.(CRPF Officer Sonia Sehrawat Social Media Controversy CJP Jantar Mantar Protest)

സമരത്തിന് തൊട്ടടുത്ത ദിവസം സോണിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്റ്റോറിയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ചത്ത ഒരു പാറ്റയുടെ ചിത്രത്തോടൊപ്പം “സ്വന്തം കാര്യം പോലും നേരെയാക്കാൻ കഴിവില്ലാത്തവർ രാജ്യം നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു” എന്ന കുറിപ്പോടെയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രതിഷേധക്കാരെയും സമരത്തെയും അധിക്ഷേപിക്കുന്നതാണ് കുറിപ്പെന്ന് ആരോപിച്ച്‌ സി.ജെ.പി നേതാക്കളും പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി. “ഞങ്ങള്‍ പാറ്റകളാണ്, പാറ്റകള്‍ ഒരിക്കലും മരിക്കില്ല” എന്ന് പ്രതികരിച്ചുകൊണ്ട് സി.ജെ.പി ഔദ്യോഗികമായി എക്സില്‍ കുറിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും വിഷയത്തില്‍ വിമർശനവുമായി രംഗത്തുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹരിയാന സ്വദേശിയായ സോണിയ സെഹ്‌റാവത് എൻ.സി.സിയിലൂടെയാണ് സേനയുടെ ഭാഗമാകാൻ പ്രചോദനം ഉള്‍ക്കൊണ്ടത്. യു.പി.എസ്.സി CAPF പരീക്ഷ പാസ്സായി സി.ആർ.പി.എഫില്‍ പ്രവേശിച്ച അവർക്ക് ഇൻസ്റ്റാഗ്രാമില്‍ 6.2 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. സമരത്തിനിടെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും സോണിയ സെഹ്‌റാവതും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പോലീസ് അതിക്രമത്തെക്കുറിച്ച്‌ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തില്‍ സോണിയ ഉള്‍പ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക