നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ എത്തി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയില്‍.കണ്ണഞ്ചേരി വെള്ളടത്ത് പറമ്പില്‍ കൊമ്മേരി സ്വദേശി മാത്തുക്കള്‍ വീട്ടില്‍ നിഹാദിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്.

ഇരുപതുകാരനായ നിഹാദ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ എത്തിയാണ് സ്ത്രീകള്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നത്. ജനുവരി 30ന് രാവിലെ പന്നിയങ്കര റെയില്‍വേ ട്രാക്കിന് അടുത്ത് മഹിമ അപ്പാർട്ട്മെന്റിന് സമീപത്ത് വെച്ചാണ് സംഭവം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ പരാതിയെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മീഞ്ചന്ത ബൈപ്പാസില്‍ കണ്ണഞ്ചേരി റോഡിന് സമീപത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് യാത്ര ചെയ്തു ആളൊഴിഞ്ഞ സ്ഥലത്തില്‍ വച്ചാണ് നിഹാദ് യുവതികളോട് അപമര്യാദയായി പെരുമാറുന്നത്.

കൂടാതെ ഇത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പോലീസ് പറയുന്നു. ഇതുവരെയും ആരും പരാതിയുമായി എത്താത്തതിനാല്‍ പ്രതിക്കെതിരെ മറ്റു കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടില്ല. കൂടാതെ ഇയാള്‍ കൊണ്ടുനടക്കുന്ന ബൈക്ക് മോഷ്ടിച്ചതാണോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

പന്നിയങ്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഗണേശൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷൈജു, എസ്.സി.പി.ഒ. പി.കെ. ബിനീഷ്, സി.പി.ഒ.മാരായ ദിനില്‍, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക