പാദവാര്‍ഷികത്തില്‍ 100 ബില്യണ്‍ ഡോളറിലധികം അറ്റാദായം നേടി പുതിയ കോര്‍പ്പറേറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്.ജൂലൈ 22-ന് പുറത്തുവിട്ട രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം 112.1 ബില്യണ്‍ ഡോളര്‍ (ഏകദേശം 11,210 കോടി ഡോളര്‍) അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാല് മടങ്ങോളം വര്‍ദ്ധനവാണ്. ഈ ഒറ്റ പാദത്തിലെ ലാഭം, പ്രമുഖ അമേരിക്കന്‍ ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ 459 കമ്പനികള്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന മൊത്തം വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണെന്ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ വിലയിരുത്തുന്നു.
ഗൂഗിള്‍ ക്ലൗഡ് വരുമാനത്തില്‍ 82 ശതമാനത്തിന്റെ കൂറ്റന്‍ വര്‍ദ്ധനവ് ഉണ്ടായി. ഇതിലൂടെ ആല്‍ഫബെറ്റിന്റെ മൊത്തം വരുമാനം 24% ഉയര്‍ന്ന് 119.8 ബില്യണ്‍ ഡോളറിലെത്തി.ജനറേറ്റീവ് എഐ കമ്പനിയായ ആന്ത്രോപിക്കില്‍ 2023-ല്‍ നടത്തിയ 300 മില്യണ്‍ ഡോളറിന്റെ നിക്ഷേപം വന്‍ ലാഭമാണ് നല്‍കിയത്. കൂടാതെ, ആന്ത്രോപിക് ഗൂഗിളില്‍ നിന്ന് വലിയ അളവില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി വാങ്ങുന്നതും വരുമാനം കൂട്ടി.
ഇലോണ്‍ മസ്‌കിന്റെ സ്പേസ്‌എക്സില്‍ ആല്‍ഫബെറ്റിനുള്ള 6 ശതമാനത്തോളം ഓഹരിയുടെ മൂല്യത്തിലുണ്ടായ വന്‍ വര്‍ദ്ധനവും ഈ അറ്റാദായത്തില്‍ വലിയ പങ്കുവഹിച്ചു.മേഖലയിലെ തങ്ങളുടെ കൃത്യമായ പ്ലാനുകളും കാഴ്ചപ്പാടുകളുമാണ് ഈ റെക്കോര്‍ഡ് വിജയത്തിന് പിന്നിലെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പ്രതികരിച്ചു.





