സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ പ്രകോപനപരമായ രീതിയില്‍ കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി മാല പാർവ്വതി രംഗത്ത്.മാലയുടെ മകൻ ട്രാൻസ്‌ജെൻഡർ യുവതിക്ക് സന്ദേശം അയച്ചതിന്റെ പേരില്‍ വലിയ വിവാദം ഉണ്ടായിരുന്നു. അന്ന് മാദ്ധ്യമങ്ങളിലടക്കം ഇതേക്കുറിച്ചുള്ള വാർത്തകള്‍ വന്നിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി ഒരാളിട്ട കമന്റിനാണ് മാല മറുപടി നല്‍കിയത്.
‘മകൻ ഒരു ട്രാൻസ്‌ജെൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാള്‍ മുൻപ് ഉണ്ടായല്ലോ? ഇപ്പോള്‍ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു.’ എന്നായിരുന്നു ഒരാള്‍ കമന്റായി കുറിച്ചത്. ഇതിന് താഴെയാണ് മാല മറുപടിയുമായി രംഗത്തെത്തിയത്.
സീമാ വിനീതിന്റെ കല്യാണം കഴിത്തു. അവർ കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കില്‍ കൂടെ വരാം എന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലർ കേംപ്രമൈസ് ഡീല്‍സ് സംസാരിച്ചപ്പോള്‍, അതിന് നില്‍ക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാള്‍ വരയും അനുഭവിക്കണം. ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം.
മറുപടി നല്‍കേണ്ടതുണ്ട് എന്ന് തോന്നി.കാരണം, ഈ ആരോപണത്തിന്റെ പേരില്‍, ആറ് വർഷമായി ഒരു പൊതു ഇടത്തും എന്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ മകന്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത് എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നില്‍ക്കും. തെറ്റിയാല്‍ തിരുത്തും’- മാല പാർവ്വതി കുറിച്ചു.
മാല പാർവതിയുടെ മകൻ അനന്തകൃഷ്ണൻ സോഷ്യല്‍ മീഡിയ വഴി തനിക്ക് അധിക്ഷേപകരമായ ടെക്സ്റ്റ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി സീമ വിനീത് സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തുകയായിരുന്നു. അനന്തകൃഷ്ണൻ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും സീമ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മാലാ പാർവ്വതി തന്നെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും സീമ വ്യക്തമാക്കിയിരുന്നു.

















