അടുത്ത കാലത്ത് ആഡംബര ജീവിതം കാണിച്ചുകൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായ യുകെ മലയാളിയാണ് അൻവിൻ ജോസ്. മുപ്പതിന് അടുത്ത് പ്രായമുള്ള അൻവിൻ തനിക്ക് ചില ബിസിനസുകളുണ്ടെന്നും അതാണ് വരുമാന മാർഗമെന്നും ഇപ്പോള്‍ റിട്ടയർമെന്റ് ലൈഫ് നയിക്കുകയാണെന്നും പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ അൻവിൻ സോഷ്യല്‍മീഡിയയില്‍ കാണിക്കുന്ന ആഢംബര ജീവിതം വെറും പൊള്ളയായ കെട്ടുകഥ മാത്രമാണെന്നാണ് പ്രചരിക്കുന്നത്.
അതുമായി ബന്ധപ്പെട്ട് ചില വീഡിയോകളും പുറത്ത് വന്നിരുന്നു. ഇരുപത്തിയൊന്ന് വാഹനങ്ങള്‍ സ്വന്തമായി ഉണ്ടെന്നൊക്കെ അൻവിൻ വെറുതെ പൊങ്ങച്ചം പറഞ്ഞതാണെന്നും പ്രചരിക്കുന്നുണ്ട്. കേരളത്തിലും അൻവിന്റെ കളികളിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താര പരിവേഷമുള്ള മറ്റൊരു ദുരൂഹ കഥാപാത്രവും ആയിട്ടാണ് ഇയാളുടെ പ്രധാന സംസർഗവും, സഹവാസവും. കൊച്ചിയിൽ ബാർ ഉടമ കൂടിയായ ഓ ജി സുനിൽ ആണ് ഈ കഥാപാത്രം. ലഹരി ഇടപാടുകളും ആയി ബന്ധപ്പെട്ട ഒ ജി സുനിലിനെതിരെ നിരവധി ഗുരുതര വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് ഒന്നും കൂടുതൽ ഗൗരവതരമായ അന്വേഷണങ്ങൾ നടന്നിട്ടില്ല എന്നതാണ് വസ്തുത.
നിലവില്‍ കേരളത്തില്‍ അൻവിനുമായി ബന്ധപ്പെട്ട് സ്കാമൊന്നുമില്ല. അൻവിന് യുകെയില്‍ ഒരു കെയർ അസിസ്റ്റൻസിനെ നല്‍കുന്ന ഒരു ഏജൻസി ഉണ്ടായിരുന്നു. മൂന്നുപേരുടെ പാട്നർഷിപ്പില്‍ ഉള്ള ഏജൻസിയായിരുന്നു. അൻവിൻ കെയർ ഹോം വിസയിലേക്ക് മാറാൻ സ്റ്റുഡന്റ്സിന് വിസ നല്‍കുമായിരുന്നു എന്നൊക്കെയാണ് അൻവിനെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങൾ. കെയർഹോമുമായി അൻവിന്റെ ഏജൻസിക്കുള്ള തർക്കം വിൻ ചെയ്തപ്പോള്‍ രണ്ട് കോടി രൂപയില്‍ കൂടുതല്‍ തുക സെറ്റില്‍മെന്റ് എമൗണ്ടായി കിട്ടിയിട്ടുണ്ട് എന്നും കൂടാതെ വിസയുമായി ബന്ധപ്പെട്ട് ചില മിഡില്‍ മാൻ പരിപാടികള്‍ ഉണ്ടെന്ന വിവരവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അവിവാഹിതനായ 29 ആം വയസ്സിൽ മൾട്ടി മില്ലറ മില്ല്യണയറായി റിട്ടയർമെൻറ് ജീവിതം അടിച്ചുപൊളിക്കുന്നു എന്നു പറയുന്ന അൻവിൻ വിവാഹിതനാണെന്നും, ഭാര്യ നിലമ്പൂർ സ്വദേശിനെയാണെന്നും, അവരുടെ ഡിപെൻഡന്റ് വിസയിലാണ് ഇയാൾ ഇപ്പോൾ യുകെയിൽ നിൽക്കുന്നത് എല്ലാമുള്ള വെളിപ്പെടുത്തലുകളുമായി dr_drake_ramoray എന്ന പ്രൊഫൈലിൽ നിന്ന് ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും ലൈക് ചെയ്യുകയും ചെയ്തിട്ടുള്ളത്. മൂന്നു ഭാഗങ്ങളുള്ള വീഡിയോ സീരീസിന്റെ ട്രെയിലർ മാത്രമാണ് എന്ന് പറഞ്ഞാണ് ഈ വീഡിയോയിൽ എതിരെ ഗുരുതരമായ പരാമർശങ്ങൾ ഉയർത്തിയിരിക്കുന്നത്. വീഡിയോ ചുവടെ കാണാം.

















