താരസംഘടനയായ ‘അമ്മ’യുടെ പ്രശ്നങ്ങളാണ് കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വാക്പോരുകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമടക്കം നിരവധി വിവാദങ്ങളാണ് അംഗങ്ങളില്‍ പലരും പരസ്പരം ആരോപിച്ചത്.ലക്ഷ്മിപ്രിയയും അന്‍സിബയുമായിരുന്നു അക്കൂട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. രണ്ടുപേരും പരസ്പരം പലവിധ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇരുവരും വ്യക്തിപരമായ ആരോപണങ്ങളുന്നയിച്ച്‌ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഇപ്പോഴിതാ വാക്പോരുകളും ‘അമ്മ’യിലെ അംഗങ്ങളുടെ കൂട്ടരാജിയുമൊക്കെ വാര്‍ത്തകളില്‍ നിറയുന്നതിനിടെ അന്‍സിബയ്ക്കെതിരെ ഏറ്റവും ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. അന്‍സിബയ്ക്ക് താന്‍ മദ്യം വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും അസമയത്ത് അന്‍സിബയുടെ മുറിയില്‍ ഒരാളെ കണ്ടെന്നുമാണ് ലക്ഷ്മിപ്രിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”അൻസിബ ഹസ്സന് ഞാൻ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട്. രാത്രി രണ്ടുമണി വരെ ഞങ്ങള്‍ വർത്താനം പറഞ്ഞ് അവിടെ ഇരിക്കുകയും ചെയ്തു. ഞാനും അൻസിബയും കൂടെ വർത്താനം പറഞ്ഞിരുന്നു. അത് കഴിഞ്ഞ് മൂന്ന് മണിയായപ്പോ ഞാൻ എന്റെ റൂമില്‍ പോയി കുളിച്ച്‌ ഫ്രഷ് ആയി, എന്റെ പെട്ടി ഒക്കെ എടുത്ത് പോകുമ്പോ, താഴെ ഞാൻ വണ്ടിയില്‍ കയറാൻ നേരത്ത് ഒരാളിനെ ഞാൻ കണ്ടു. ബെല്ലടിക്കുന്നു, അൻസിബയെ വിളിക്കുന്നു, അൻസിബ ഫോണെടുക്കുന്നില്ല. ബെല്ലടിച്ചിട്ടൊന്നും തുറക്കുന്നില്ല. നാല് മണിക്കൂർ റൂമില്‍ ആള് വന്നിരിക്കുന്നതാണ്. തുറന്നിട്ടില്ല. അപ്പൊ ജനിച്ചുവന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, അൻസിബ മാഡം വന്നിട്ട് വാതില്‍ തുറന്നു.

ഇങ്ങനെ നോക്കുമ്പോഴത്തേന് ഈ പുള്ളി കട്ടിലില്‍ ഇരിക്കുവാ. ഈ മനുഷ്യൻ. കട്ടിലില്‍ ഇരിക്കുന്നു. എഴുന്നേറ്റ് ഇരിക്കുന്നു. അപ്പൊ ഞാൻ ഇപ്പൊ ഇതാരാണ് എന്ന് ചോദിച്ചു. അയ്യോ ഇതെന്റെ ബ്രദർ ആണെന്ന് പറഞ്ഞു. ആങ്ങള എങ്ങനെയാണ് മുഖം മറച്ച്‌ ഒരു പെങ്ങളുടെ റൂമില്‍ വരുന്നത്? മാത്രമല്ല ഇത്രയും വലിയൊരു പെങ്ങളുടെ കൂടെ ആങ്ങള താമസിക്കില്ലല്ലോ. ബ്രദറിൻറെ ആധാർ കാർഡ് തരാൻ പറഞ്ഞു. ആധാർ കാർഡ് ചോദിച്ചപ്പോ പറഞ്ഞു, അവര് സെവൻസ്റ്റാർ ഹോട്ടലില്‍ താമസിക്കുന്ന ആള്‍ക്കാരാണ്. ആധാർ കാർഡൊന്നും തരാനായിട്ട് പറ്റത്തില്ല. മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. അതും ഈ മിഥിലാജ് ആണ്. ഈ സ്റ്റേഷനില്‍ വന്ന അതേ മിഥിലാജ് എന്ന് പറയുന്ന, ഞാൻ പറഞ്ഞുതരാം. മുൻപ് കോമഡി ഉത്സവം എന്ന് പറയുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിന്റെ പ്രൊഡ്യൂസർ ആയിരുന്ന പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന, താടിയും മുടിയും ഒക്കെയുള്ള, മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം. മിഥിലാജ്, അൻസിബയുടെ റൂമില്‍ വന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം…” എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. കാൻ ചാനല്‍ മീഡിയയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. ‘അൻസിബയോടൊപ്പം ആ മുറിയില്‍ ഉണ്ടായിരുന്നത് ആര്..? സഹോദരനോ കാമുകനോ..? അൻസിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാൻ. വെല്ലവിളിക്കുന്നു അൻസിബ കേസ് കൊടുക്കട്ടെ, ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ…’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കാൻ ചാനല്‍ മീഡിയയുടെ പേജില്‍ വിഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ വിവിധ സോഷ്യല്‍ മീഡിയ പേജുകളിലും ഈ വാര്‍ത്ത നിറയുന്നുണ്ട്.

ലക്ഷ്മിപ്രിയയുടെ അഭിമുഖത്തിന്റെ പ്രൊമോ വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വിഡിയോ നിർമിച്ച്‌ പ്രചരിപ്പിച്ച്‌ സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച്‌ അൻസിബ ഹസ്സൻ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നടി ലക്ഷ്മി പ്രിയ, ‘കാൻ ചാനല്‍ മീഡിയ’ ഉടമ സുകുമാർ, നടി ശ്വേതാ മേനോൻ എന്നിവർക്കെതിരെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി സമർപ്പിച്ചിരിക്കുന്നത്.

‘കാൻ ചാനല്‍ മീഡിയ’ എന്ന പേജിലൂടെ ലക്ഷ്മി പ്രിയ, സുകുമാർ എന്നയാളുടെ സഹായത്തോടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഡിയോ പ്രചരിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി. ഒരു നടി എന്നതിലുപരി ഒരു സ്ത്രീ എന്ന നിലയില്‍ പൊതുസമൂഹത്തില്‍ തന്നെ മോശക്കാരിയാക്കാൻ ബോധപൂർവ്വം ശ്രമിച്ച ലക്ഷ്മി പ്രിയ, അതിന് ഒത്താശ ചെയ്ത ചാനല്‍ ഉടമ, ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയ ശ്വേതാ മേനോൻ എന്നിവർക്കെതിരെ കർശന നടപടി വേണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക