അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ച്‌ മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തതിന് പിന്നാലെയുള്ള പി പി ദിവ്യയുടെ ഫെയ്സ്ബുക് പോസ്റ്റ് ചർച്ചയാവുകയാണ്. “അഴിമതി അവകാശമാക്കാൻ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോള്‍ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകള്‍” എന്നാണ് കുറിപ്പ്.

വിജിലൻസ് സംഘടിപ്പിക്കുന്ന അഴിമതിക്കെതിരെയുള്ള ബോധവല്‍ക്കരണ വാരവുമായി ബന്ധപ്പെട്ട വീഡിയോ കൂടി പങ്ക് വച്ച്‌ കൊണ്ടാണ് പി പി ദിവ്യ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പി പി ദിവ്യയുടെ ഫെയ്സ്ബുക് പോസ്റ്റിന് താഴെ മാരകമായ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. കണ്ണൂർ കളക്ടറേറ്റില്‍ നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്ബോള്‍ അതിലേക്ക് ക്ഷണിക്കാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്യുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് 2024 ഒക്ടോബർ 15-ന് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും കുടുംബം നേടിയെടുത്തിട്ടുണ്ട്. കുടുംബം മാനനഷ്ട കേസ് കൊടുത്തതിന് പിന്നാലെ ദിവ്യ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് നവീൻ ബാബു അഴിമതിക്കാരനാണ് എന്നും, കുടുംബാംഗങ്ങൾ അദ്ദേഹത്തെ വിശുദ്ധൻ ആക്കാൻ ശ്രമിക്കുകയാണ് എന്നും ധ്വനിപ്പിക്കുന്നതാണ്.

അഴിമതി അവകാശമാക്കാൻ ശ്രെമിക്കുന്നവരും… അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്…. ഉദ്യമത്തിന് ആശംസകൾ…

Posted by P P Divya on Saturday, October 25, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക