ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരല്‍ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനറും ഇവർ പിടിച്ചിട്ടുണ്ട്.

കാസർഗോഡ് ചിത്രീകരിച്ച വീഡിയോ എന്നാണ് ബൈക്കുകളില്‍ നിന്നുള്ള രജിസ്ട്രേഷൻ നമ്ബറില്‍ നിന്നും അനുമാനിക്കുന്നത്. ഭീകരരുടെ ചിത്രങ്ങള്‍ക്ക് സമാനമായ രീതിയിലാണ് യുവാക്കള്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അറബി അക്ഷരങ്ങളുള്ള തുണി കൊണ്ട് ഭീകരരെ പോലെ മുഖം പകുതി മറച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആവേശം നിറയ്‌ക്കുന്ന തരത്തിലുള്ള മ്യൂസിക്കിന്റെ അകമ്ബടിയോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലും ഇത് പ്രചരിക്കുന്നുണ്ട്. എന്നാല്‍ വിഡിയോയുടെ ഉറവിടം വ്യക്തമല്ല. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക