ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച്‌ സജ്‌ന.താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം സജ്‌ന പങ്കുവച്ചത്. മാഷാ അള്ളാഹ് എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. അതേസമയം റസൂല്‍ പൂക്കുട്ടിയുമായുള്ള സജ്നയുടെ വിവാഹം കഴിഞ്ഞോ എന്നും കമന്റില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

നേരത്തെ മുൻ ഭർത്താവും ബിഗ് ബോസ് താരവുമായിരുന്ന ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സജ്ന രംഗത്തെത്തിയിരുന്നു. സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെപ്പോലും ഫിറോസ് പീഡിപ്പിച്ചുവെന്നാണ് സജ്‌ന വെളിപ്പെടുത്തിയത്. ഫിറോസിന്റെ ആദ്യ ഭാര്യയും താനും അനുഭവിച്ചത് ഒരേ കാര്യങ്ങളാണെന്ന് പറഞ്ഞ സജ്ന, ഈ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ക്കൊപ്പം നീതിപീഠവും കൂടെയുണ്ടാകണമെന്നും അഭ്യർത്ഥിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“സ്വന്തം മകളുടെ പ്രായമുള്ള, 17 വയസുള്ള ഒരു കുഞ്ഞിനെ ഹോട്ടലില്‍ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്. ആ കുഞ്ഞ് എന്നോട് റിക്വസ്റ്റ് ചെയ്യുകയാണ്, ‘ഇത്താ എന്റെ പേര് ഇതിനകത്ത് എടുത്തിടല്ലേ, എനിക്ക് കല്യാണം കഴിക്കാനുള്ളതാണ്’ എന്ന്. അതുകൊണ്ട് ഞാൻ അത് പറയുന്നില്ല. ആ പീഡന വിവരവും എല്ലാവരും അറിയണം. ഒരുപാട് പെണ്‍കുട്ടികളുമായി ഇയാള്‍ ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്. ‘നിന്നെ വെട്ടിക്കൊല്ലും’ എന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. എനിക്ക് ജീവിക്കണം. എന്നെയും എന്റെ കുഞ്ഞുങ്ങളെയും അയാളുടെ ആദ്യ ഭാര്യയെയും ഈ പീഡനത്തില്‍ നിന്ന് രക്ഷിക്കണം. നിയമം ഞങ്ങള്‍ക്ക് വേണ്ടി ഇടപെടണം. മൈനർ പെണ്‍കുട്ടിയുടെ കാര്യം വരെ ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ നീറി നീറി ചാവുന്നതിനേക്കാള്‍ നല്ലത് അന്തസ്സായി മരിക്കുന്നതാണ്. ദയവു ചെയ്ത് ഒരു പെണ്ണിനെ വലിച്ചു കീറരുത്. ന്യായത്തിന് കൂടെ നില്‍ക്കുക, പ്ലീസ്.” എന്നായിരുന്നു അന്ന് സജ്‌ന പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക