വരവ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടഇൻസ്റ്റാഗ്രാം ലൈവിനിടെ ഗുരുതര ആരോപണങ്ങളുമായി ജോജു ജോർജ്. മലയാള സിനിമയിലെ പ്രമുഖ നടനും തനിക്കെതിരെ പിആർ വർക്ക് ചെയ്യുന്നുവെന്നാണ് ജോജു ആരോപിച്ചിരിക്കുന്നത്.ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് സിനിമയ്‌ക്കെതിരെ നടക്കുന്ന ‘നെഗറ്റിവ്’ ക്യാംപെയ്‌നെതിരെയും താരം ലൈവില്‍ സംസാരിക്കുകയുണ്ടായി.
നടനെയും ഭാര്യയെയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും തനിക്കെതിരെ പെയ്ഡ് പി.ആർ ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു.അതേസമയം ജോജു ജോർജ് – ഷാജി കൈലാസ് കോംബോ ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു വരവ്. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓള്‍ഗാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പൻ,ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.





