13കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റ് പുരുഷൻമാർക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസില്‍ 27കാരന് 22 വർഷം കഠിനടതടവും ശിക്ഷയും വിധിച്ച്‌ സിംഗപ്പൂർ കോടതി. ഓണ്‍ലൈൻ വീഡിയോ കോണ്‍ഫറൻസിംഗ് പ്ളാറ്റ്ഫോമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിലാണ് ഫുംഗ് യോംഗ് എന്ന യുവാവിന് ശിക്ഷ ലഭിച്ചത്.2023 മേയ് മുതല്‍ ജൂലായ് വരെയുള്ള കാലയളവിലായിരുന്നു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ലൈംഗിക ബന്ധത്തിന് ശേഷം 300 സിംഗപ്പുർ ഡോളർ കടമായി നല്‍കി. പണം തിരികെ നല്‍കുന്നതിന് പകരമായി മറ്റ് പുരുഷൻമാരായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ പെണ്‍കുട്ടിയെ നിർബന്ധിച്ചു, കൂടാതെ പെണ്‍കുട്ടിയുടെ ടെലിഗ്രാം അക്കൗണ്ടിലെ പേരും ചിത്രവും ഉപയോഗിച്ച്‌ ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പരസ്യം നല്‍കി. തുടർന്ന് പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ 3000 ഡോളർ സമ്പാദിച്ചു. കോണ്ടം ഉപയോഗിക്കാൻ വിസമ്മതിക്കുന്ന പുരുഷൻമാരില്‍ നിന്ന് അധികനിരക്ക് വാങ്ങിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക