സ്ത്രീപീഢനപരാതിയുടെ പേരില്‍ എത്രയോ നാളുകളായി ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെ അറസ്റ്റ് ചെയ്യണമെന്നോ പുറത്താക്കണമെന്നോ പറയാന്‍ ധൈര്യമില്ലാത്ത രമേഷ് പിഷാരടി എംഎല്‍എ ആകേണ്ടതുണ്ടോ?ഇതേക്കുറിച്ചുള്ളു ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ് രമേഷ് പിഷാരടി പ്രതികരിച്ചത്.

ഇങ്ങിനെ ഒരു സ്ത്രീപീഢകനെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന രമേഷ് പിഷാരടി നല്‍കുന്ന സന്ദേശമെന്താണ്? സ്ത്രീപീഢന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന പ്രശോഭ് പിടികൊടുക്കാതെ ഇത്രയും നാള്‍ ഒളിവില്‍ കഴിയുന്നത് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശോഭിനെതിരെ മിണ്ടാന്‍ ധൈര്യമില്ലാത്ത രമേഷ് പിഷാരടിയ്‌ക്ക്തിരെ സ്ത്രീകളുടെ ഭാഗത്ത് നിന്നു തന്നെ പ്രതിഷേധം ശക്തമാണ്. രമേഷ് പിഷാരടിക്ക് സീറ്റ് നല്‍കിയത് ഷാഫി പറമ്പിലാണ്. ഷാഫിയുടെ ശിഷ്യനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശിഷ്യനാണ് പ്രശോഭ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചതുപോലെ ഷാഫി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പ്രശോഭിനെയും സംരക്ഷിക്കുകയാണ്. സ്ത്രീപീഢകരെ സംരക്ഷിക്കുന്ന ഷാഫിയുടെ നിലപാട് തന്നെയാണ് അതിനെതിരെ പ്രതികരിക്കാതെ രമേഷ് പിഷാരടിയും ആവര്‍ത്തിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക