പാലാ നഗരസഭയിൽ നിർണായക അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ ഇരിക്കെ തന്ത്രപ്രധാന നീക്കവുമായി കോൺഗ്രസ്. യുഡിഎഫ് പിന്തുണയോടുകൂടി അധികാരത്തിലെത്തിയ സ്വതന്ത്ര മുന്നണി ചെയർപേഴ്സൺ ദിയ ബിനുവിന് അനുകൂലമായി വോട്ട് ചെയ്യുവാൻ പാർട്ടി കൗൺസിലർമാർക്ക് നിർദ്ദേശം നൽകേണ്ടതിന് പകരം പ്രമേയം ചർച്ച ചെയ്യുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സ്വന്തം കൗൺസിലർമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിരിക്കുന്നത്. ഇടതുമുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുത്തണം എന്ന് നിർദ്ദേശിക്കുമ്പോഴും സ്വതന്ത്ര മുന്നണിയുടെ പ്രതിനിധിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് പാർട്ടി കൗൺസിലർമാരോട് ആവശ്യപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയം.

ഇടതുപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് കൊടുക്കുന്നതിന് ഒരാഴ്ച മുൻപേ തന്നെ ദിയ ബിനു എന്ന നഗരസഭ ചെയർപേഴ്സണൽ വിശ്വാസമില്ല എന്നും സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നു എന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അവിശ്വാസ പ്രമേയ നോട്ടീസ് കൊടുക്കാനുള്ള അംഗബലം കോൺഗ്രസ് അംഗങ്ങൾക്ക് നഗരസഭയും ഇല്ലായിരുന്നു. അതിനാൽ തന്നെ യുഡിഎഫ് പാളയത്തിലെ ഭിന്നത മുതലെടുക്കാം എന്ന കണക്കുകൂട്ടലോടെ ഇടതുമുന്നണി അവിശ്വാസപ്രമേയം നോട്ടീസ് കൊടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയെയും കൗൺസിലർമാരെയും പ്രകോപിപ്പിച്ചത് സ്വതന്ത്ര മുന്നണിയുടെ സിപിഎം പ്രീണന സമീപനം

കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയുടെ നഗരസഭ അധ്യക്ഷപദവിയിൽ എത്തിയിട്ടും സ്വതന്ത്ര മുന്നണിയുടെ പ്രതിനിധിയായ ദിയ ബിനു തൻറെ പിതാവിന്റെ മുൻ സതീർത്ഥ്യരായ സിപിഎം നേതാക്കളെ പ്രീണിപ്പിക്കുന്ന നിലപാടാണ് നിരന്തരം കൈക്കൊണ്ടുപോന്നത്. കോൺഗ്രസിന്റെ പരസ്യ നിലപാടിന് തള്ളിക്കൊണ്ട് നഗരസഭ പ്രൈവറ്റ് സ്റ്റാൻഡ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് വിട്ടുകൊടുത്തതും, നഗരസഭാ പരിധിയിൽ ഏറ്റവും വലിയ അനധികൃത തട്ടുകട നടത്തുന്ന സിപിഎം ലോക്കൽ സെക്രട്ടറിയെ നഗരസഭയുടെ തട്ടുകട കമ്മിറ്റിയിലേക്ക് ഏകപക്ഷീയമായി നോമിനേറ്റ് ചെയ്തതുമല്ല കോൺഗ്രസിനെ പ്രകോപിപ്പിച്ച വിഷയങ്ങളാണ്. കോൺഗ്രസ് പ്രതിനിധികളായ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാതെ അവരുടെ അധികാരപരിധിയിൽ നിരന്തരം കടന്നു കയറുന്ന സമീപനവും പാലായിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ ചൊടുപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക