പൊതുസ്ഥലത്തുവെച്ച്‌ മെക്സിക്കൻ പ്രസിഡന്റിനു നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയ യുവാവ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്. കൂടാതെ മാറിടത്തില്‍ സ്പർശിക്കുകയും ചെയ്തു.

അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ തെരുവിലേക്കിറങ്ങി നടന്നപ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് യുവാവ് പ്രസിഡന്റിനടുത്തേക്കെത്തുകയും ഒരു കൈ കൊണ്ട് ക്ലൗഡിയയുടെ തോളിലും മറുകൈ കൊണ്ട് മാറിടത്തിലും സ്പർശിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡൻറിനെ ഇയാള്‍ ചുംബിക്കാനും ശ്രമിച്ചു. യുവാവിൻറെ കൈ ക്ലൗഡിയ തട്ടി നീക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമർശനം ഉയരുകയാണ്. തെരുവുകളില്‍ പ്രസിഡൻറിന് പോലും സുരക്ഷയില്ലെന്നാണ് കൂടുതല്‍പ്പേരും പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്നും പലരും ചോദിക്കുന്നുണ്ട്. അക്രമിയോട് ഇത്രയും അനുഭാവമൊന്നും വേണ്ടെന്നും കമന്റുകളുണ്ട്. അതിക്രമം നേരിട്ടപ്പോഴും അങ്ങേയറ്റം സമചിത്തതയോടെയാണ് ക്ലൗഡിയ പ്രതികരിച്ചതെന്നും അത് പ്രശംസനീയമാണെന്നും മറ്റു ചിലരും കുറിച്ചു. അതേസമയം, ക്ലൗഡിയയുടെ ഓഫീസ് ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക