എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന ആരോപണവുമായി താരതമ്യം ചെയ്താല്‍ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്ന് അഖിലേന്ത്യ മഹിളാ അസോസിയേൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായർ. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത നായർ പറഞ്ഞു.കൊടും ക്രിമിനലും ബലാത്സംഗ വീരനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ നിർദേശിച്ചവരാണ് ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളില്‍ ഭൂരിപക്ഷവും. പീഡന പരമ്ബരകള്‍ക്ക് കാവല്‍ നിന്നവർക്കും അയാളുടെ അടിമകള്‍ക്കുമാണ് സീറ്റു നല്‍കിയതെന്നും ലസിത നായർ ആരോപിച്ചു.
ലൈംഗിക വൈകൃത മനോരോഗിയായ രാഹുല്‍ മാങ്കുട്ടത്തിലിനെ പോലെയുള്ളവർ മാനവരാശിക്ക് തന്നെ അപകടമാണ്. ഇത്തരക്കാർക്ക്, മുന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍ ആരെന്ന് പോലും തിരിച്ചറിയാനാകില്ല. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകാനുള്ള യോഗ്യത ഇതായിരുന്നോയെന്നും ലസിത നായർ ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് ഞാൻ അനുമാനിക്കുന്നു. പീഡനമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ലല്ലോ. അതില്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുടർനടപടികള്‍ ഉണ്ടായേനേ. ഞങ്ങളത് നിയമത്തിന് വിടുകയാണ്. നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും പീഡകനും ബാധകമായ ശിക്ഷ ഉണ്ടാവണമെന്ന് ലസിത നായർ കൂട്ടിച്ചേർത്തു. വീഡിയോ ദൃശ്യങ്ങൾ ചുവടെ.

















