സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് നിഹാല്‍പിള്ള. നടി പ്രിയാ മോഹന്റെ ഭർത്താവാണ് നിഹാല്‍. നടി പൂർണിമ ഇന്ദ്രജിത്തിന്റെ അനിയത്തിയാണ് പ്രിയ മോഹൻ. പ്രിയ മോഹന്റേയും നിഹാല്‍പിള്ളയുടെയും വിശേഷങ്ങള്‍ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
ഇത്തരത്തില്‍ കുട്ടിക്കാലത്ത് താൻ നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ നിഹാല്‍ പിള്ള. എട്ടാം വയസ്സിലും പിന്നീട് കൗമാര പ്രായത്തില്‍ കുവൈറ്റില്‍ വച്ചും താൻ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നാണ് താരം പറയുന്നത്.ഇത് ആരോടെങ്കിലും തുറന്നുപറയണമെന്ന് കരുതിയിരുന്നില്ല. രണ്ടുമൂന്നു തവണ താൻ ലൈംഗികമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം വല്ലാത്ത ട്രോമയാണ് ഉണ്ടാക്കിയത് എന്നാണ് താരം പറയുന്നത്.
നിഹാല്‍ താമസിച്ച വീടിനടുത്തായി ഒരു ഷൂ ഷോപ്പിലെ സ്റ്റാഫ് താമസിക്കുന്ന വീട് ഉണ്ടായിരുന്നു. അന്ന് തനിക്ക് എട്ടോ ഒമ്ബതോ വയസ്സ് മാത്രമാണ് പ്രായം. അവിടെ ജോലി ചെയ്യുന്ന ആളുകള്‍ താമസിക്കുന്ന കോർട്ടേഴ്സ് പോലെയായിരുന്നു ഈ വീട്. അവിടെ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുമ്ബോഴാണ് സംഭവിച്ചത്. കടയിലുള്ള ഒരാള്‍ തങ്ങളെ ഫുട്ബോളിന്റെ സ്റ്റിക്കർ തരാം എന്ന് പറഞ്ഞ് വിളിച്ചു. ഒരു ദിവസം ഒരുപാട് സ്റ്റിക്കർ തരാം എന്ന് പറഞ്ഞ് അകത്തേക്ക് വിളിക്കുകയായിരുന്നു.
തങ്ങള്‍ മൂന്നുപേർ ഉണ്ടായിരുന്നു. മുറിയിലേക്ക് കയറിവന്നാല്‍ ഇതിലും വലിയ സ്റ്റിക്കർ തരാം എന്ന് അയാള്‍ പറഞ്ഞു. ആ വ്യക്തി നിഹാലിന്റെയും കൂട്ടുകാരുടെയും സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കാൻ ശ്രമിച്ചു എന്നാണ് നടൻ പറയുന്നത്. കൂടാതെ തനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോട്ട്സ് ഊരുകയോ മറ്റോ ചെയ്തു. അതിനുശേഷം ഞങ്ങള്‍ ആരും തന്നെ അവിടെ കളിക്കാൻ പോയിട്ടില്ല എന്നും നിഹാല്‍ പറയുന്നു.
അതിനുശേഷം വീട്ടില്‍ ഭയങ്കര ബഹളം ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഏതോ കുട്ടി വീട്ടില്‍ പോയി പറഞ്ഞ അവരുടെ മാതാപിതാക്കള്‍ വന്ന് ബഹളം വെച്ചതോടെയാണ് പ്രശ്നം ആയത്. ആ റൂമിന്റെ സ്മെല്ല് ഇപ്പോഴും തനിക്ക് ഓർമ്മയുണ്ടെന്നും നടൻ പറയുന്നു. അത് വല്ലാത്ത ഒരു ട്രോമ ആയിരുന്നു. മറ്റൊരു സംഭവം താൻ കുവൈറ്റിലേക്ക് പോയപ്പോഴാണ്. അവിടെവച്ച് ഒരാള്‍ തന്റെ കഴുത്തില്‍ പിടിച്ചു. അന്ന് പത്താം ക്ലാസിലെ പതിനൊന്നാം ക്ലാസിലെ ആണ് പഠിക്കുന്നത്. അയാള്‍ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയപ്പോള്‍ കൈ തട്ടി മാറ്റി ഓടി രക്ഷപ്പെട്ടു എന്നും നിഹാല്‍.

















