കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൈസ് പ്രസിഡന്റിന് പരിക്ക്.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിൻസാണ് വൈസ് പ്രസിഡന്റ് ജിൻസ് കെ ജാൻസിനെ തലക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചത്. മൈലള്ളാപയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

മണ്ഡലം പ്രസിഡന്റ് ദീപു, ഭാരവാഹി എല്‍ബിൻ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ജിൻസ് ആരോപിച്ചു. സംഘർഷത്തിനിടെ സെക്രട്ടറി പ്രിൻസ് കല്ലുകൊണ്ട് തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും ജിൻസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രിൻസിന്റെ വീടിനടുത്തുള്ള റോഡില്‍വെച്ചാണ് സംഘർഷം. പരിക്കേറ്റ ജിൻസിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടന പ്രശ്നങ്ങള്‍ കാരണമാണ് അക്രമമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിൻസ് പൊലിസില്‍ പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക