സംസ്ഥാനത്ത് പത്ത് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 2,49,860 പേർക്ക്. 2025 ഒക്ടോബർ വരെയുള്ള കണക്കാണിത്. പേ വിഷബാധയേറ്റ് 17 പേർ മരിച്ചു. കടിയേറ്റവരില്‍ പകുതി പേരും ചെറിയ കുട്ടികളടക്കമുള്ള സ്‌കൂള്‍ വിദ്യാർത്ഥികളും. അതേസമയം,കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഇത്തവണ കടിയേറ്റവരുടെ എണ്ണത്തില്‍ കുറവുണ്ടായി. 3.16 ലക്ഷം പേർക്കാണ് കടിയേറ്റത്.

തെരുവുനായ്ക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും ഇവയെ നിയന്ത്രിക്കാനുള്ള നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങള്‍ തിരിഞ്ഞെടുപ്പിലേക്ക് പോയതോടെയാണ് തുടർനടപടി അനിശ്ചിതത്വത്തിലായത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 2019-20ല്‍ സംസ്ഥാനത്ത് നടത്തിയ സെൻസസില്‍ ഏഴ് ലക്ഷം തെരുവുനായ്ക്കളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2025ല്‍ അത് ഒമ്ബത് ലക്ഷത്തിലേക്കെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ.ബി.സി പദ്ധതി: തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ ആരംഭിച്ച അനിമല്‍ ബർത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി വഴി 2024 നവംബർ ഒന്ന് മുതല്‍ 2025 സെപ്തംബർ 30 വരെ 52,995 തെരുവുനായ്ക്കളെയാണ് വന്ധ്യംകരണം നടത്തിയത്. കൂടുതല്‍ കൊല്ലം ജില്ലയിലാണ് 15,832. രണ്ടാമത് തിരുവനന്തപുരം 10,849. കുറവ് കാസർകോട് 329.

കടിയേറ്റവർ കൂടുന്നു, മരണവും; കണക്കുകൾ ഇങ്ങനെ (വർഷം,കടിയേറ്റവർ,മരണം)

  • 2020: 1.60 ലക്ഷം, 5
  • 2021: 2.21 ലക്ഷം, 11
  • 2022. 2. 88 ലക്ഷം, 27
  • 2023: 3.06ലക്ഷം, 25
  • 2024: 3.17ലക്ഷം, 26
  • 2025 ഒക്ടോബർ വരെ.2.49 ലക്ഷം: 17
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക