കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ, ഏതൊരു കാറുടമയുടെയും നെഞ്ച് തകർക്കുന്നതാണ്. ഒരു പാർക്കിങ് മൈതാനത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ ബമ്ബർ ഒരു തെരുവുനായ കടിച്ചുകീറുന്നതാണ് വീഡിയോയിലുള്ളത്. കാറിന്‍റെ ബമ്ബറില്‍ ഒളിച്ചിരുന്ന എലിയെ പിടികൂടാനാണ് തെരുവുനായയുടെ ഈ ചെയ്ത്ത്. മാരുതി XL6 കാറിന്റെ ബമ്ബറാണ് നായ നശിപ്പിച്ചത്. ഗോവയിലാണ് ഈ സംഭവം.

കാറിന്‍റെ മുൻവശത്തെ ബമ്ബറിനുള്ളില്‍ ഒളിച്ചിരുന്ന എലിയെ പിടികൂടാൻ വേണ്ടിയാണ് നായ അതിക്രമം നടത്തിയതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. എലിയെ പിടികൂടാനായി നായ കാറിന്റെ ബമ്ബറില്‍ കടിച്ചുപിടിച്ച്‌ ശക്തിയായി വലിക്കുകയും, ബമ്ബറിന്റെ ഒരു ഭാഗം പൂർണ്ണമായും വലിച്ചെടുക്കുകയും ചെയ്യുന്ന രംഗം വീഡിയോയില്‍ വ്യക്തമാണ്. ബമ്ബർ ഊരിപ്പോന്നതോടെ, നായ എലിയെ പിടികൂടുകയും അവിടെ നിന്ന് ഓടിപ്പോകുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതേത്തുടർന്ന് വലിയ ചർച്ചകളാണ് നടക്കുന്നത്. എങ്ങനെ കാർ സുരക്ഷിതമായി പാർക്ക് ചെയ്യുമെന്ന ആശങ്ക മിക്കവരും പങ്കുവെച്ചു. കൂടാതെ ഈ കാറിന് ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യുമെന്നും, ആ കാറുടമയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും ചർച്ചയായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക