കൂത്തുപറമ്ബില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസുകാരനെ തെരുവുനായ ആക്രമിച്ചു. കരച്ചില്‍കേട്ട് ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി.തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നായയെ തല്ലിക്കൊന്നു. ഞായറാഴ്ച രാവിലെ 10മണിയോടെയാണ് സംഭവം. കൂത്തുപറമ്ബിനടുത്ത കായലോടുള്ള വീട്ടില്‍വെച്ചാണ് എഫ്രിന് തെരുവ്നായുടെ കടിയേറ്റത്.
വീട്ടുകാർ ഓടിയെത്തിയിട്ടും പിടിവിടാത്ത നായയില്‍ നിന്ന് ഏറെ സാഹസപ്പെട്ടാണ് എഫ്രിനെ രക്ഷപ്പെടുത്തിയത്. ചുമലിനു പരുക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസുകാരനെ തെരുവുനായ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ #viralvideo #dog #animalattacks #keralaviralnews
Posted by Madhyamam on Monday, June 9, 2025
യു.കെയില്‍ നിന്നും അച്ഛൻ മോബിനും അമ്മ ജില്‍നയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസം. ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് എഫ്രിനെ കടിച്ച നായയെ പിന്നീട് തല്ലിക്കൊല്ലുകയായിരുന്നു.

















