തെരുവുനായയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ ചിക്കനായകഹള്ളിയിലാണ് സംഭവം. റസിഡൻഷ്യല്‍ അപ്പാർട്ട്‌മെന്റിനോട് ചേർന്നുള്ള ലേബർ ഷെഡിലാണ് നായക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയില്‍ പറയുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം, ജീവികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ബെല്ലന്തൂർ പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബെല്ലന്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പ്രവർത്തക പൊലീസില്‍ പരാതി നല്‍കിയത്. താൻ സ്ഥിരമായി ഭക്ഷണം നല്‍കുന്ന മിലി എന്ന തെരുവുനായയെ ഒക്ടോബർ 13ന് ഒരുകൂട്ടം പുരുഷൻമാർ ലേബർ ഷെഡില്‍ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.പരാതിക്ക് പിന്നാലെ സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച പൊലീസാണ് നായയെ കണ്ടെത്തിയത്.
നായയുടെ ലൈംഗികാവയവത്തില്‍ മുറിവുണ്ടായിരുന്നുവെന്നും സ്രവങ്ങള്‍ പരിശോധനക്ക് അയച്ചതായും പൊലീസ് പറഞ്ഞു. ലേബല്‍ ക്യാമ്ബിലും പരിസരത്തും താമസിക്കുന്നവർ പൊലീസ് നിരീക്ഷണത്തിലാണ്. മെഡിക്കല്‍ പരിശോധനാഫലം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

















