ഇടുക്കി ഉപ്പുതറയില്‍ കെഎസ്‌ആർടിസി ബസിന് അടിയില്‍ കിടന്ന് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.കട്ടപ്പന-ഉപ്പുതറ റൂട്ടില്‍ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് വേറിട്ടതും നാടകീയവുമായ ഈ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
തന്റെ ബസ് ഓടേണ്ട അതേ സമയത്ത് കെഎസ്‌ആർടിസിയുടെ ‘പ്രിയദർശിനി’ സർവീസ് നടത്തിയതാണ് തർക്കങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പലപ്പോഴും സ്വകാര്യ ബസുകളുടെ സമയക്രമം തെറ്റിച്ച്, തൊട്ടുമുന്നിലോ തൊട്ടുപിന്നാലെയോ കെഎസ്‌ആർടിസി പ്രിയദർശിനി സർവീസ് നടത്തുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. ഇത് തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു എന്ന് സ്വകാര്യ ബസ് ഉടമകള്‍ പരാതിപ്പെടുന്നതിനിടയിലാണ്, ‘കുട്ടിമാളു’ സർവീസ് നടത്തേണ്ട കൃത്യം അതേ സമയത്ത് തന്നെ കെഎസ്‌ആർടിസിയും എത്തിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















