വനിതാ യാത്രക്കാർക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നടപ്പിലാക്കിയതിന് പിന്നാലെ വീണ്ടും വൻ പ്രഖ്യാപനവുമായി കെ.എസ്.ആർ.ടി.സി.ദക്ഷിണേന്ത്യയിയെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വേളാങ്കണിയിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് സർവീസ് വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് സർവീസാണ് ആരംഭിക്കുന്നത്.

കുറഞ്ഞ നിരക്കാണ് ബസ് ടിക്കറ്റിന് എന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. സ്വകാര്യ സർവീസുകള്‍ 800 രൂപ മുതല്‍ 2499 വരെ വിവധ തരം ബസുകള്‍ക്ക് ഈടാക്കുമ്പോള്‍ 538 രൂപ മാത്രമാണ് കെ.എസ്.ആർ.ടി.സി നിരക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവർത്തന ചുമതല നെയ്യാറ്റിൻകര ഡിപ്പോയ്ക്ക്

വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. വൈകിട്ട് നാലരയ്ക്കാണ് ബസ് പുറപ്പെടുക. ശനി, ഞായർ ദിവസങ്ങളില്‍ വൈകിട്ട് മൂന്നിന് തിരികെയും സർവീസ് നടത്തും. നെയ്യാറ്റിൻകര ഡിപ്പോയ്ക്കാണ് ബസ് സർവീസിന്റെ പ്രവർത്തന ചുമതല. തിരുവനന്തപുരം, പാപ്പനംകോട്, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവില്‍, തിരുനെല്‍വേലി, മധുര, ത്രിച്ചി, തഞ്ചാവൂർ എന്നിവിടങ്ങള്‍ വഴിയാണ് സർവീസ്.

നിലവില്‍ തെക്കൻ കേരളത്തില്‍ ചങ്ങനാശേരിയില്‍ നിന്ന് മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. സൂപ്പർ ഡീലക്സ് ബസാണ് ഈ റൂട്ടില്‍ ഓടുന്നത്. 890 രൂപയാണ് നിരക്ക്. കെ.എസ്.ആർ.ടി,സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക