ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍.കെഎസ്‌ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു ഗതാഗത മന്ത്രിയുടെ പരാമര്‍ശം.

വേദിയില്‍ പ്രിയദര്‍ശിനി പദ്ധതിയെ കുറിച്ചും സി പി ജോണ്‍ പ്രതികരിച്ചു. പ്രിയദര്‍ശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കാവശ്യമായ അധികതുക സര്‍ക്കാര്‍ കൃത്യമായി കെഎസ്‌ആര്‍ടിസിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേറ്റിങ് വിഭാഗത്തിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കുന്ന വിഷയം പരിഗണനയിലാണെന്നും ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഇന്നാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഉദ്ഘാടനത്തിനായുള്ള ബസ് ഒരുങ്ങുന്നത്. ഉദ്ഘാടന ദിനം ബസ് ഓടിക്കുക കെഎസ്‌ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരിക്കും. ഡ്രൈവര്‍ക്ക് പുറമേ കണ്ടക്ടറും വനിതയായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്യും. തമ്പാനൂര്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക