തൃശൂർ ജൂബിലി മിഷൻ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.സ്നേഹ പൗലോസ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു എന്നാണ് റിപ്പോർട്ട്.

ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക