വെങ്ങിണശ്ശേരിയില്‍ ഗള്‍ഫില്‍ നിന്ന് എത്തിയ ആളെ സുഹൃത്ത് അടിച്ചും കഴുത്തു ഞെരിച്ചും കൊന്നു.വെങ്ങിണിശ്ശേരി തേറാട്ടില്‍ ജോർജ്ജിന്റെ മകൻ രാജു (52) ആണ് മരിച്ചത്.ഇദ്ദേഹം ഗള്‍ഫില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ സുഹൃത്തും അയല്‍വാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ദുബായില്‍ നിന്ന് എത്തിയ രാജു തിരിച്ചുപോകാൻ ഇരിക്കെയാണ് സംഭവം നടന്നത്. മരത്തിന്റെ ഫ്രേമുകളില്‍ ക്ലോക്ക് നിർമ്മിക്കുന്ന വ്യാപാരി കൂടിയാണ് രാജു. ഇതിന് വീടിന്റെ പിറകിലായി ഒരു ചെറിയ ഷെഡ് ഉണ്ട്. ഇവിടെ വച്ചാണ് സല്‍ക്കാരം നടന്നത്. ബുധനാഴ്ച രാത്രി നടന്ന പരിപാടിയില്‍ അഞ്ചു സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ നാല് പേർ മടങ്ങിയതിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചയോടെയാണ് ഇരുവരും തമ്മില്‍ തർക്കം ഉണ്ടായത്. വാക്കുതർക്കം കയ്യാങ്കളിയിലെത്തുകയും ഫ്രിന്റോ കയ്യില്‍ കിട്ടിയ പട്ടിക എടുത്ത് രാജുവിനെ അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. അതേസമയം രാജു സംഭവസ്ഥലത്തു തന്നെ മരിച്ചിട്ടുണ്ട്. നിലവിളി കേട്ട് എത്തിയ ആളുകളാണ് പോലീസിനെ വിവരം അറിയിച്ചത്. അതേസമയം പോലീസിനെ കണ്ട പ്രതി അവരെയും കൈയേറ്റത്തിന് ശ്രമിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക