തൃശൂർ മാള പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌എച്ച്‌ഒ ആർ രാജേഷി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മാളയിലെ പോലീസ് ക്വര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍ ജോലിക്ക് എത്താത്തതോടെ താമസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ആത്മഹത്യയെന്നാണ് വിവരം. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















