ക്രിസ്റ്റഫർ നഗറില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. ക്രിസ്റ്റഫർ നഗർ സ്വദേശി പുത്തൂർ വീട്ടില്‍ ഫ്രാൻസിസിന്റെ മകള്‍ സൗമ്യ (46) ആണ് മരിച്ചത്.പ്രതി ക്രിസ്റ്റഫർ നഗർ സ്വദേശി അപ്പാടൻ തോമസിനെ ഒല്ലൂർ പൊലീസ് പിടികൂടി.
സംഭവത്തിനുശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റില്‍ വീഴുകയായിരുന്നു. ഫയർഫോഴ്‌സെത്തിയാണ് പ്രതിയെ കിണറ്റില്‍നിന്ന് കയറ്റിയത്. ഇന്നലെ വെെകിട്ട് ആറോടെ യുവതിയുടെ വീടിന് സമീപത്തെ റോഡില്‍വച്ചായിരുന്നു പ്രതി യുവതിയെ കത്തികൊണ്ട് കുത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
യുവതിയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: ആഗ്ന, ആരോണ്‍.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















