വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം, തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി എച്ച്‌ സാദത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. കടം വാങ്ങിയ പണം തിരികെ നല്‍കാൻ പോയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

തൃശൂർ റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്. നിലവില്‍ സാദത്ത് ഒളിവിലാണ്. കേസെടുത്തത്തോടെയാണ് യുവാവ് ഒളിവില്‍ പോയത് എന്ന് പൊലീസ് അറിയിച്ചു. സാദത്തിനെ കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തില്‍ നിന്നും പുറത്താക്കിയതായി പാർട്ടി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഞാനും ആളും മറ്റത്തൂർ പഞ്ചായത്തിലെ കോണ്‍ഗ്രസ് പാർട്ടിയിലെ ഒരേ ആളുകളാണ്. എനിക്ക് പൈസയുടെ ബുദ്ധിമുട്ട് വന്നപ്പോള്‍ 2, 3 വട്ടം പതിനായിരം രൂപ വച്ച്‌ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പണവുമായി വീട്ടിലേക്ക് പോയപ്പോള്‍ ഇയാള്‍ ലൈംഗികാതിക്രമം നടത്തി. അയാള്‍ കൈയില്‍ കയറി പിടിക്കുകയൂം. സീറ്റ്‌ഔട്ടില്‍ നിന്ന് വിസിറ്റിംഗ് ഹാളിലേക്ക് വലിച്ചിടുകയായിരുന്നു.”- യുവതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക