തന്റെ മാലയും താലിയും കാണ്‍മാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായരാണ് തന്റെ മാലയും താലിയും കാണാനില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും കാണാതായ വിവരം വീണ എസ് നായർ പങ്കുവച്ചിരിക്കുന്നത്. 26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം മാലയും താലിയും കാണ്മാനില്ലെന്നാണ് വീണ പറയുന്നത്.

വീണ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്‍മാനില്ല. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മാലയുടെ ചിത്രം ചുവടെ ചേർക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍ പെടുന്നെങ്കില്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Contact @തിലകൻ 8921285681

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക