ബോളിവുഡ് താരം ആമിർ ഖാന്റെ പുത്തൻ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.തന്റെ രണ്ട് മുൻഭാര്യമാർക്കും പ്രതിശ്രുത വധുവിനുമൊപ്പം ഒരേ കാറില്‍ യാത്ര ചെയ്യുന്ന ആമിറിന്റെ ചിത്രമാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. കാറിന്റെ മുൻസീറ്റില്‍ പുഞ്ചിരിയോടെ ആമിർ ഇരിക്കുമ്പോള്‍, പുറകിലെ സീറ്റില്‍ ആദ്യഭാര്യ റീന ദത്ത, രണ്ടാം ഭാര്യ കിരണ്‍ റാവു, ആമിറിന്റെ പ്രതിശ്രുത വധുവെന്ന് പറയപ്പെടുന്ന ഗൗരി സ്പ്രാറ്റ് എന്നിവരെയും കാണാം.

ഓണ്‍ലൈൻ ലോകത്ത് അതിവേഗമാണ് ഈ ചിത്രം തരംഗമായത്. ബന്ധങ്ങള്‍ വേർപിരിഞ്ഞിട്ടും മുൻഭാര്യമാരുമായി ഇത്രയും ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കാൻ ആമിറിന് എങ്ങനെ സാധിക്കുന്നു എന്നാണ് പലരും അത്ഭുതത്തോടെ ചോദിക്കുന്നത്. താരത്തിന്റെ ഈ പക്വതയെയും മാനസികാവസ്ഥയെയും അഭിനന്ദിച്ച്‌ നിരവധി കമന്റുകളാണ് വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൈബർ ലോകത്തെ രസകരമായ പ്രതികരണങ്ങള്‍:

വേർപിരിഞ്ഞ ശേഷവും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും മുന്നോട്ടുപോകാൻ ആമിറിന് സാധിക്കുന്നത് വലിയ കാര്യമാണെന്ന് ഒരു വിഭാഗം പറയുന്നു.

ആമിർ ഖാൻ ചെയ്യുന്നത് കണ്ട് ആരും സ്വന്തം ജീവിതത്തില്‍ ഇത്തരം ‘സാഹസങ്ങള്‍ക്ക്’ മുതിരരുതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ഉപദേശം. ഇതൊക്കെ പ്രൊഫഷണലുകള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നും, സ്വന്തം ആരോഗ്യവും സമാധാനവും നോക്കേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും ട്രോളന്മാർ ഓർമ്മിപ്പിക്കുന്നു.

കജോളിന്റെ വക ‘റോസ്റ്റിങ്’

കഴിഞ്ഞ ദിവസം ‘ലഗാൻ’ സിനിമയുടെ 25-ാം വാർഷിക ആഘോഷത്തിനിടെ പ്രശസ്ത നടി കജോളും ആമിറിനെ പരസ്യമായി ട്രോളിയിരുന്നു. ആമിറിന് സിനിമയില്‍ മാത്രമല്ല, സ്ത്രീകളുടെ കാര്യത്തിലും വലിയ താല്പര്യമാണെന്നായിരുന്നു കജോളിന്റെ തമാശരൂപേണയുള്ള പ്രതികരണം. ഇതിന് പിന്നാലെ ഈ കാർ യാത്രയുടെ ചിത്രം കൂടി പുറത്തുവന്നതോടെ ആമിർ ഖാൻ തന്നെയാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചർച്ചാവിഷയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക