മലപ്പുറം കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. മുലയൂട്ടുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞിനെ ആണ് കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ 8:35 ന് ആയിരുന്നു സംഭവം.

പുതിയടത്ത് പറമ്പ് – ഫാറൂഖ് റൂട്ടിലോടുന്ന ‘സഫാ മർവ’ എന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് വീടിന്റെ ഗേറ്റ് കടന്ന് കുഞ്ഞ് ഇഴഞ്ഞെത്തിയത്. മഴ പെയ്ത് റോഡ് വഴുക്കിക്കിടക്കുന്ന സാഹചര്യമായിരുന്നിട്ടും, കുഞ്ഞിനെ കണ്ട ഉടൻ തന്നെ ബസ് ഡ്രൈവർ സമയോജിതമായി വണ്ടി നിർത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബസ് ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസും ചേർന്നാണ് ആ കുഞ്ഞിനെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുഞ്ഞ് റോഡിന് നടുവില്‍ ഇരിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ആകെ പരിഭ്രാന്തരായി നെടുവീർപ്പിടുന്നത് ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്ടക്ടർ നവാസ് ഉടൻ തന്നെ ബസ്സില്‍ നിന്നിറങ്ങി കുഞ്ഞിനെ സുരക്ഷിതമായി കോരിയെടുത്ത് വീട്ടുകാർക്ക് കൈമാറി.

രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് ഈ സംഭവം നടന്നത്. രക്ഷിതാവ് പുറത്തിരുന്ന് പത്രം വായിക്കുന്നതിനിടയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇഴഞ്ഞു വരികയായിരുന്നു. കുഞ്ഞിനെ ജീവനക്കാർ വീട്ടിലെത്തിച്ചപ്പോഴാണ് രക്ഷിതാക്കളും ഈ ഞെട്ടിക്കുന്ന വിവരം അറിയുന്നത്.

ബസിനുള്ളിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. റോഡിലൂടെ മറ്റ് വാഹനങ്ങള്‍ പോകുന്നതും കുഞ്ഞ് റോഡിന് നടുവില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍ കുഞ്ഞിനെ പെട്ടില്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക