യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വെറും സഞ്ചാരം മാത്രമല്ല, ഓർമ്മകളായി മാറുന്ന നിമിഷങ്ങളുടെ ശേഖരം കൂടിയാണ്.അത്തരമൊരു മനോഹര കുടുംബ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ വിമാനയാത്രയ്ക്കിടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ച രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

എയർ ഇന്ത്യയുടെ നവീകരിച്ച വിമാന കാബിനില്‍ നിന്നുള്ള വീഡിയോയിലാണ് സച്ചിൻ കുടുംബത്തോടൊപ്പം ചെറിയൊരു ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് കാണുന്നത്. മകള്‍ സാറ ടെണ്ടുല്‍ക്കറിനും മരുമകള്‍ സാനിയ ചന്ദോക്കിനുമൊപ്പമാണ് അദ്ദേഹം കളിക്കുന്നത്. സാനിയ പന്തെറിയുമ്പോള്‍ സോഫയില്‍ ഇരുന്ന് ഫീല്‍ഡിംഗ് നടത്തുന്ന സാറയെയും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിക്കറ്റിനോടുള്ള തന്റെ അടങ്ങാത്ത സ്നേഹം യാത്രയ്ക്കിടയിലും വിട്ടുമാറുന്നില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതികരണമാണ് ലഭിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

നേരത്തെ എയർ ഇന്ത്യയുടെ നവീകരിച്ച കാബിനില്‍ യാത്ര ചെയ്ത അനുഭവവും സച്ചിൻ പങ്കുവെച്ചിരുന്നു. പുതിയൊരു കാറില്‍ ഇരിക്കുന്ന അനുഭവം പോലെയാണ് കാബിൻ തോന്നിയതെന്നും ജനാലയ്ക്ക് പുറത്തുള്ള കാഴ്ചകളേക്കാള്‍ കൂടുതല്‍ സമയം കാബിന്റെ ഭംഗി ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു.മൈതാനത്ത് മാത്രമല്ല, ജീവിതത്തിലെ ചെറിയ നിമിഷങ്ങളിലും ക്രിക്കറ്റ് ആഘോഷിക്കുന്ന സച്ചിന്റെ ഈ വീഡിയോ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക