മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നല്‍കാൻ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നിർദേശത്തിന് പിന്നാലെയായിരുന്നു കെ.സി – ദീപാ ദാസ്മുൻഷി ചർച്ച.

ചർച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനം അംഗീകരിക്കണമെന്ന സന്ദേഷം എഐസിസി നേതൃത്വം വി.ഡി സതീശനും കൈമാറിയിട്ടുണ്ട്. സീനിയർ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയെ പൂർണമായി അവഗണിക്കുന്ന ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര വകുപ്പ് വേണമെന്ന കടുംപിടുത്തത്തില്‍ നിന്ന് വി.ഡി സതീശനും പിന്മാറിയെന്നാണ് വിവരം. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് തയാറാവാൻ പാർട്ടി നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, മുഖ്യമന്ത്രിപദം നഷ്ടമായെങ്കിലും പുതിയ മന്ത്രിസഭയില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി വേണുഗോപാല്‍. തനിക്കൊപ്പമുള്ള എട്ട് പേരെയാണ് കെ.സി വേണുഗോപാല്‍ മന്ത്രിസഭയിലേക്ക് നിർദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും പേരെ നിർദേശിക്കുന്നതില്‍ വി.ഡി പക്ഷം കടുത്ത അതൃപ്തിയിലാണ്. സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനില്‍കുമാർ എന്നിവർക്കൊപ്പം എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളും കെ.സി പക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്.

തനിക്കൊപ്പം അൻവർ സാദത്തിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരെ വി.ഡി സതീശനും മന്ത്രിസഭയിലേക്ക് നിർദേശിച്ചിട്ടുണ്ട്. ഇതില്‍ കെ.മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കും. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കാൻ ഉറപ്പിച്ചാല്‍ അൻവർ സാദത്തിനെ പരിഗണിക്കാൻ സാധ്യതയില്ല. ഇന്നും വൈകിട്ടോടെ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാൻ ആണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക