ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളും, ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷനും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ മറുപടിക്കിടെയാണ് വൈറല്‍ എക്സ്പ്രഷൻ വന്നത്.

ഒരു പയ്യനാണ് എന്നോട് ആ ചോദ്യം ചോദിച്ചത്, അപ്പോള്‍ ഒരു കുസൃതിയില്‍ ചിരിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതെന്ന് മുഖ്യമന്ത്രി പറയുന്നു.’ഞാനൊരു വാത്സല്യം കൊണ്ട് കാണിച്ചതാണ് സത്യത്തില്‍. ചോദിച്ച പയ്യന്‍റെ ഫെയ്സും, അപ്പിയറൻസും കണ്ടപ്പോള്‍ ഉള്ളില്‍ ഒരു വാത്സല്യം തോന്നി. പേടിക്കെണ്ടാ, നമുക്ക് ശരിയാക്കാം, ധൈര്യമായിട്ടിരിക്ക് എന്ന രൂപത്തില്‍ ഒന്ന് ചിരിച്ചതാണ്. ചെറുപ്പക്കാരുടെ ഒരു ആഗ്രഹമല്ലേ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നെ ഞാൻ പറഞ്ഞു, വാക്കല്ലേ പറഞ്ഞത്, അത് നമുക്ക് ശരിയാക്കിയെടുക്കാം എന്ന്. ആ പയ്യന്‍റെ മുഖം കണ്ടപ്പോള്‍ പിള്ളേരോടും, മോളോടും കാണിക്കുന്നത് പോലെ കാണിച്ചെന്നെ ഒള്ളു, ഇന്നലെ രാത്രിയൊക്കെ പൂക്കി റീലുകള്‍ മോളാണ് കൊണ്ടു വന്ന് കാണിച്ചത്- ചിരിയോടെ വിഡി സതീശൻ പറയുന്നു. മുഖ്യമന്ത്രിയുടെ ചിരിയും എക്സ്പ്രഷനും ഉള്‍പ്പെടുത്തി നിരവധി റീല്‍സും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക