ചായക്കടയില്‍ കയറി ബണ്ണും തിന്ന് 40 രൂപയും കൊടുക്കാതെ ജാഡ കാട്ടിയാല്‍ ആരും ഒന്ന് ചൂടാകും. എന്നാല്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ്.40 രൂപ ചോദിച്ച കടക്കാരന്റെ മുന്നില്‍ താന്‍ നോയിഡയിലെ ഐപിഎസ് ഓഫീസറാണെന്ന് പറഞ്ഞ് ഹീറോ ചമയാന്‍ നോക്കിയ യുവാവാണ് ഒടുവില്‍ പോലീസിന്റെ പിടിയിലായത്. ചായക്കടയിലെ തര്‍ക്കം മുറുകിയതോടെ കടക്കാരന്‍ പോലീസിനെ വിളിച്ചതോടെയാണ് കളി മാറിമറിഞ്ഞത്.

റോഡരികിലെ ഒരു തട്ടുകടയില്‍ നിന്ന് കഴിച്ച ബണ്ണിന്റെ 40 രൂപ നല്‍കാതെ യുവാവ് പോകാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കടയുടമ ഇതിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍, പരാതിക്ക് മറുപടി നല്‍കുന്നതിന് പകരം തനിക്ക് എന്തുകൊണ്ട് സല്യൂട്ട് നല്‍കുന്നില്ല എന്നാണ് യുവാവ് ചോദിച്ചത്. ഇതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ ‘ഭയ്യ’എന്ന് അഭിസംബോധന ചെയ്തപ്പോള്‍, യുവാവ് പെട്ടെന്ന് പ്രകോപിതനാകുകയും ‘ഭയ്യ എന്നല്ല, സാര്‍ എന്ന് വിളിക്കണം’ എന്ന് തിരുത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, തനിക്ക് സല്യൂട്ട് വേണമെന്ന് യുവാവ് ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്നത് കാണാം. എന്നാല്‍ അവിടെയുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ വളരെ ശാന്തനായി ഇയാളോട് ആദ്യം ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ‘താങ്കള്‍ കൃത്യമായ പോലീസ് യൂണിഫോമില്‍ വരൂ, ഒപ്പം തിരിച്ചറിയല്‍ കാര്‍ഡും കാണിക്കൂ, അതിനുശേഷം ഞാന്‍ സല്യൂട്ട് ചെയ്യാം, അതിനുമുമ്പ് ഇല്ല,’ എന്നായിരുന്നു കോണ്‍സ്റ്റബിളിന്റെ മറുപടി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച്‌, ഒട്ടും പ്രകോപിതനാകാതെ സാഹചര്യം കൈകാര്യം ചെയ്ത ഈ പോലീസ് ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് ഇപ്പോള്‍ പ്രശംസിക്കുന്നത്.

സംഭവം വിവാദമായതോടെ ലഖ്‌നൗ പോലീസ് ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തി. മഹാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ യുവാവിനെതിരെ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു. നിലവില്‍ ഇയാള്‍ക്കെതിരെയുള്ള തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക