മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിനെതിരെ ആ ക്രൂരകൃത്യത്തിന് ശേഷം ലേഖനമെഴുതി കുപ്രസിദ്ധനായ കത്തോലിക്കാ വൈദികന്‍ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പോലീസ് പിടിയിലായി. സിറോ മലബാര്‍ സഭയുടെ മാനന്തവാടി രൂപതാ മുന്‍ പിആര്‍ഒ നോബിള്‍ പാറയ്ക്കലിനെതിരെ കഴിഞ്ഞ മാസം 11നാണ് വയനാട് തിരുനെല്ലി പൊലീസ്, ക്രൈം നമ്ബര്‍ 477/ 2025 ആയി U/s BNS 281, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 185 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മദ്യപാനവും മയക്കുമരുന്ന് ഉപഭോഗവും വര്‍ദ്ധിക്കുന്നതിനെതിരെ കത്തോലിക്കാസഭ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരി ക്കുമ്ബോഴാണ് ഒരു വൈദികന്‍ തന്നെ അമിതമായി മദ്യപിച്ചു കാറോടിച്ചതിന് പിടിയിലാകുന്നത്. ഈ സംഭവം സഭയ്ക്ക് വന്‍ നാണക്കേടായി മാറി. തനിക്കെതിരെ പോലീസ് കേസെടുത്തത് സത്യമാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ല എന്നുമാണ് ഫാ നോബിളിന്റെ വിചിത്ര നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഫ്ഐആർ ഉള്ളടക്കം ചുവടെ

മനുഷ്യജീവന് അപകടകരമായ വിധത്തില്‍ KL 72 D 5931 എന്ന വാഹനമോടിച്ച്‌ വരുന്നതിനിടയിലാണ് രാത്രി 12.30ന് ഇയാള്‍ പൊലീസിന്റ പിടിയിലായത്. തിരുനെല്ലി പൊലീസിന്റെ പിടിയിലാകുമ്ബോള്‍ ആള്‍ക്കോമീറ്റര്‍ (Alcometer). ഉപയോഗിച്ച്‌ നടത്തിയ രക്തത്തിലെ മദ്യത്തിന്റെ അളവ് പരിശോധനയില്‍ (Blood Alcohol Content – BAC) രക്തത്തില്‍ 173mg/100 ml മദ്യം ഉണ്ടെന്ന് കണ്ടെത്തി. വാഹനം ഓടിക്കുന്ന ഒരാള്‍ക്ക് നിയമപരമായി അനുവദനീയമായ മദ്യത്തിന്റെ അളവിനേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ സിഇഒയാണ് നിലവില്‍ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍.

മാനന്തവാടി രൂപതയിലെ അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന് നോബിള്‍ പാറയ്ക്കലിനെ ഒന്നാം പ്രതിയാക്കി 2019 ഓഗസ്റ്റില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഈ കേസില്‍ ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി അന്ന് പൊലീസ് ചുമത്തിയത്. അതില്‍ കോടതിയില്‍ നിന്ന് മുൻകൂർ ജാമ്യം എടുത്താണ് അറസ്റ്റ് ഒഴിവാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക