കൂത്തുപറമ്ബ് എംഎല്‍എ കെ.പി മോഹനനെതിരായ കയ്യേറ്റത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്. തനിക്ക് പരിചയമുള്ളവരാണ് ആക്രമിച്ചതെന്നും പ്രദേശത്തെ മലിനജല വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ഞായറാഴ്ച ചർച്ച നടത്തുമെന്നും കെ.പി. മോഹനൻ എംഎല്‍എ പറഞ്ഞു.

സംഭവത്തില്‍ പരാതി നല്‍കില്ലെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയാണെങ്കില്‍ സഹകരിക്കുമെന്നും എംഎല്‍എ പ്രതികരിച്ചിരുന്നു.ഇന്ന് രാവിലെ കണ്ണൂർ പെരിങ്ങത്തൂരില്‍ വച്ചാണ് മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രദേശത്തെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിയെ തുടർന്ന് പൊല്യൂഷൻ കണ്‍ട്രോള്‍ ബോർഡ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. മാലിന്യ പ്രശ്‌നത്തില്‍ എംഎല്‍എ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക