മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്‍റെ പരാതിയിലാണ് കേസെടുത്തത്. കൊച്ചി പൊലീസാണ് കേസെടുത്തിരിക്കൂന്നത്.

രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ച് ഷാജന്‍ ചെയ്ത വീഡിയോയാണ് കേസിനാധാരം. വീഡിയോക്ക് താഴെ അശ്ലീല കമന്‍റുകള്‍ നിറഞ്ഞിരുന്നു. കമന്‍റിട്ട നാല് പേര്‍ക്കൊപ്പം ഷാജനെയും കേസില്‍ പ്രതിയാക്കി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാങ്കൂട്ടം വിവാദത്തിൽ താരാ ടോജോയ്ക്ക് ഗൂഢാലോചനയിൽ പങ്കുണ്ട് എന്ന് ആരോപിച്ച് സാജൻ സ്കറിയ മറുനാടനിൽ വീഡിയോ ചെയ്തിരുന്നു. ഒന്നിലധികം വീഡിയോകളാണ് യുവതിക്കെതിരെ അദ്ദേഹം പങ്കുവെച്ചത്. രാഹുലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ കോൺഗ്രസ് വനിതാ നേതാവും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ആണ് താരാ ടോജോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക