കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.കേരളത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇ ഡി റെയ്ഡ് ചെയ്ത സംഭവവും തുടര്‍ന്നുണ്ടായ അക്ര സംഭവങ്ങളും ചര്‍ച്ചയായോയെന്ന കാര്യം വ്യക്തമല്ല.

കേരളത്തില്‍ ഇ ഡി റെയ്ഡ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വി ഡി സതീശന്‍ മൗനം പാലിച്ചു. രണ്ട് തവണ മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വിമാനത്താവളത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരാശയായിരുന്നു ഫലം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഭ്യന്തര സുരക്ഷയിലും പോലീസ് സേനാ നവീകരണത്തിലും മുഖ്യമന്ത്രി കേന്ദ്രത്തിന്റെ പിന്തുണ തേടിയതായാണ് സൂചന. ഇന്നലെ പ്രധാനമന്ത്രിയേയും ധനമന്ത്രി നിര്‍മ്മല സീതാരാമനേയും സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര തുറമുഖ കാര്യ മന്ത്രി സര്‍ബാനന്ദ സോനോവാളിനെ കണ്ട് തുറമുഖ വികസനത്തിലും മുഖ്യമന്ത്രി പിന്തുണ തേടി. കേരളത്തിലെ വികസന കാര്യങ്ങളും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.

രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി. രാത്രി 7.20ന്റെ വിമാനത്തില്‍ അദ്ദേഹം കൊച്ചിക്ക് പുറപ്പെട്ടു. 10.15 നാണ് കൊച്ചിയിലെത്തുക. കൊച്ചിയില്‍ എത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചേക്കുമെന്നാണ് കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക